ഫര്‍ണിച്ചര്‍ സ്ഥാപനം കത്തിനശിച്ചു
1453082
Friday, September 13, 2024 11:50 PM IST
രാമപുരം: രാമപുരത്ത് ഫര്‍ണിച്ചര്‍ സ്ഥാപനം കത്തിനശിച്ചു. കരിംകുറ്റിയില്‍ സാബുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നെച്ചിപ്പുഴൂര്‍ സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള ഐഡിയല്‍ ഫര്‍ണിച്ചര്‍ ഷോപ്പാണ് കത്തിനശിച്ചത്. ആക്രിക്കടയോട് ചേര്‍ന്നുള്ള റെഡ്സിന് വര്‍ക്ക് ഉള്‍പ്പെടെ നടത്തിവന്ന സ്ഥാപനത്തിന്റെ രണ്ട് മുറികള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10.30നാണ് സംഭവം.
സംഭവമറിഞ്ഞെത്തിയ പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് തീയണച്ചത്. വൈദ്യുതിത്തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
രാമപുരം എസ്എച്ച്ഒ കെ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.