പൂർവവിദ്യാർഥീ സംഗമം നാളെ
1453620
Sunday, September 15, 2024 6:47 AM IST
വൈക്കം: സത്യഗ്രഹ മെമ്മോറിയൽ ആശ്രമം സ്കൂളിൽ 1975, 1976, 1977 എന്നീ വർഷങ്ങളിൽ വിദ്യാഭ്യാസം നടത്തിയ മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി 16ന് പൂർവ വിദ്യാർഥി സംഗമം നടത്തും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹിത്യ കലാരംഗത്തുള്ളവരും ഉദ്യോഗസ്ഥരുമടക്കം 500 ലധികംപേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഗമത്തിൽ പങ്കെടുക്കും. 16ന് രാവിലെ 10.30ന് നടക്കുന്ന പൂർവ വിദ്യാർഥി സംഗമം ബിജി ടീച്ചർ ഉദ്ഘാടനം ചെയ്യും.
വൈക്കം മുരളി അധ്യക്ഷത വഹിക്കും. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രദീപ് മാളവിക, രാഷ്ട്രപതിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ അശോക് കുമാർ എന്നിവരെയും പൂർവ അധ്യാപകരെയും ആദരിക്കും.
കെ. പ്രസന്നകുമാർ, ടി.പി. ഷാജി, മോഹനൻ, ജിനൻ, വിജയൻ എന്നിവർ പ്രസംഗിക്കും. തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറും.