പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു
1453612
Sunday, September 15, 2024 6:47 AM IST
കൈപ്പുഴ: കൈപ്പുഴ ഫൊറോനയില്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കായി പരിശീലനം നല്കി കൈപ്പുഴ സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംയുക്ത കൂട്ടായ്മ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.
അതിരൂപതാ ചാന്‍സലര്‍ ഫാ. തോമസ് ആദോപ്പിള്ളില്‍, അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ഷാജി കണ്ണാലയില്‍ എന്നിവര്‍ പ്രസംഗിച്ചു.