പച്ചക്കറിച്ചന്ത ആരംഭിച്ചു
1453337
Saturday, September 14, 2024 7:01 AM IST
വൈക്കം: വൈക്കം കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണവിപണിയുടെ ഭാഗമായി പച്ചക്കറിച്ചന്ത ആരംഭിച്ചു.വിലവർധനവിന്റെ സാഹചര്യത്തിൽ സാധാരണക്കാർക്ക് അവശ്യസാധനങ്ങൾ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് അരിയടക്കം 20 ഇനം നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകിയതിനു പിന്നാലെ കർഷകരിൽനിന്നു ബാങ്ക് സംഭരിച്ച പച്ചക്കറികളാണ് വിലക്കുറവിൽ ഉപഭോക്താൾക്ക് നൽകിയത്.
ഇന്നലെ രാവിലെ ഒന്പതിന് പച്ചക്കറിച്ചന്തയുടെ പ്രവർത്തനം തുടങ്ങി. വീട്ടമ്മയ്ക്ക് ഒരു കുട്ട പച്ചക്കറി നൽകി ഓണ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.എം. സേവ്യർ ചിറ്ററ നിർവഹിച്ചു.
ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ സി.ടി. ഗംഗാധരൻ നായർ, എം.ജി. ജയൻ, കെ. ബിനിമോൻ, ജോഷി ജോസഫ്, കെ.വി. പ്രകാശൻ, കുര്യാക്കോസ് ദാസ്, ശ്രീദേവി സന്തോഷ്, ബീന മുരുകാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.