കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഹോം ഷോപ്പ് പദ്ധതി ഉദ്ഘാടനം
1453077
Friday, September 13, 2024 11:50 PM IST
മുണ്ടക്കയം: കുടുംബശ്രീ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്കുതല ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. തദ്ദേശീയ ഉത്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്നും കുടുംബശ്രീയുടെ ഹോം ഷോപ്പ് പദ്ധതി പ്രാദേശിക സാമ്പത്തിക വികസനത്തിന് മുതൽക്കൂട്ടാകുമെന്നും എംഎൽഎ പറഞ്ഞു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ഐഡി കാർഡ്, യൂണിഫോം എന്നിവയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗങ്ങളായ ശൂഭേഷ് സുധാകരനും പി.ആർ. അനുപമയും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, വാർഡംഗം സുലോചന സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ വസന്തകുമാരി, കുടുംബശ്രീ ജില്ലാ പോഗ്രാം ഓഫീസർ ജോബി ജോൺ, ബ്ലോക്ക് കോ-ഓർഡിനേറ്റർ മാർട്ടിൻ തോമസ്, കുടുംബശ്രീ ചെയർപേഴ്സൺമാരായ അനീഷാ ഷാജി, അമ്പിളി സജീവൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജ്യോതിഷ് രാജേന്ദ്രൻ, സി.എം. പ്രീതി, കെ.വി. വിനീത, ഹോം ഷോപ്പ് മാനേജ്മെന്റ് ടീം അംഗങ്ങളായ അജീഷ് വേലനിലം, ബിസ്മി സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.