ഓ​ണ​ത്തി​ന് 125 സ്നേ​ഹ​ക്കി​റ്റു​ക​ൾ ഒ​രു​ക്കി വനിതാ സമാജം
Saturday, September 14, 2024 6:50 AM IST
മ​ണ​ർ​കാ​ട്:ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ഓ​ണ​ക്കി​റ്റു​ക​ളു​മാ​യി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ലെ വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം മ​ണ​ർ​കാ​ട് മേ​ഖ​ല. 1500 രൂ​പ വി​ല​മ​തി​ക്കു​ന്ന 20 ത​രം പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ അ​ട​ങ്ങി​യ 125 സ്നേ​ഹ കി​റ്റു​ക​ളാ​ണ് വ​നി​താ സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കൈ​മാ​റി​യ​ത്.

വ​നി​താ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് കി​ഴ​ക്കേ​ട​ത്ത് കോ​റെ​പ്പി​സ്കോ​പ്പ, ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി പി.​എ. ഏ​ബ്ര​ഹാം പ​ഴ​യി​ട​ത്തു​വ​യ​ലി​നു ന​ൽ​കി ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി​മാ​രാ​യ വ​ർ​ഗീ​സ് ഐ​പ്പ് മു​ത​ലു​പ​ടി​യി​ൽ, ഡോ. ​ജി​തി​ൻ കു​ര്യ​ൻ ആ​ൻ​ഡ്രൂ​സ് ചി​ര​വ​ത്ത​റ, ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി വി.​ജെ. ജേ​ക്ക​ബ് വാ​ഴ​ത്ത​റ, സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി മാ​ത്യു, സെ​ക്ര​ട്ട​റി ലി ​ല്ലി ജോ​ർ​ജ്, ട്ര​ഷ​റ​ർ റീ​ന ബേ​ബി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ല​മ്മ ആ​ൻ​ഡ്രൂ​സ്, മ​റ്റു വ​നി​താ സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന​തി​നാ​യി 14നു ​പ​ള്ളി​യു​ടെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള താ​ത്കാ​ലി​ക സ്‌​റ്റാ​ളി​ൽ ഭ​ക്ഷ്യ​മേ​ള​യും ന​ട​ത്തും.