നൂറ്റിപ്പത്തിന്റെ നിറവിലായ മാടപ്പള്ളി ഗവ. എല്‍പിഎസിന് പുതിയ കെട്ടിടം
1453342
Saturday, September 14, 2024 7:02 AM IST
മാടപ്പള്ളി: 110 വര്‍ഷം പഴക്കമുള്ള മാടപ്പള്ളി ഗവൺമെന്റ് എല്‍പി സ്കൂളിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒരു കോടി രൂപ മുടക്കി പുത്തന്‍കെട്ടിടം നിര്‍മിക്കുന്നു. ജോബ് മൈക്കിള്‍ എംഎല്‍എ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കോട്ടയം ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ എല്‍പി വിഭാഗം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. നൂറ്റിപ്പത്ത് വര്‍ഷം പഴക്കമുള്ള കെട്ടിടം പൊളിച്ചു മാറ്റി ആ സ്ഥാനത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, ബ്ലോക്ക് മെംബര്‍ ബിന്ദു ജോസഫ്, പഞ്ചായത്ത് മെംബര്‍മാരായ വി.വി. വിനയകുമാര്‍, ബിന്സണ് പടനിലം, ജോസഫ് പറയില്‍, ബിപിഒ രതീഷ്, എസ്എംസി ചെയര്മാന് കെ. സുരേന്ദ്രനാഥ പണിക്കര്‍, അലുമ്നി പ്രസിഡന്റ് ടി.എസ്. ബാലചന്ദ്രന്, പിടിഎ പ്രസിഡന്റ് അഭിലാഷ്, ഹെഡ്മിസ്ട്രസ് ആശ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.