മണർകാട് കത്തീഡ്രലിൽ നട അടച്ചു
1453584
Sunday, September 15, 2024 6:35 AM IST
മണർകാട്: ആയിരങ്ങൾക്ക് ദർശനപുണ്യമേകി മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട അടച്ചു.
ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് കത്തീഡ്രലിലെ പ്രധാന മദ്ബഹായിലെ ത്രോണോസില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രമാണ് തുറക്കുന്നത്.
സ്ലീബാ പെരുന്നാള്‍ ദിനമായ ഇന്നലെ രാവിലെ 7.30നു വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ക്നാനായ അതിഭദ്രാസനം കല്ലിശേരി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും വൈകുന്നേരം നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കു ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും മുഖ്യകാര്‍മികത്വം വഹിച്ചു.
സന്ധ്യാപ്രാർഥനയെത്തുടർന്ന് നടന്ന ആശീർവാദത്തോടെ മദ്ബഹായുടെ തിരശീലയിട്ട ശേഷമായിരുന്നു നട അടച്ചത്. കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, സഹവികാരി കെ. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ കിഴക്കേടത്ത്,
സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, മറ്റു വൈദികരും ശുശ്രൂഷകൾക്ക് സഹകാർമികത്വം വഹിച്ചു.