ആര്‍ട്ട് ഗാലറി ഓഫീസ് ഉദ്ഘാടനം
1453454
Sunday, September 15, 2024 4:03 AM IST
മൂവാറ്റുപുഴ: ആര്‍ട്ട് ഗാലറിയുടെ ഓഫീസ് ഉദ്ഘാടനവും ചിത്ര പ്രദര്‍ശനവും സംഘടിപ്പിച്ചു. വെള്ളൂര്‍ക്കുന്നം സൂര്യ കോപ്ലക്സില്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ് പി.എം. ഏലിയാസ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ചിത്രപ്രദര്‍ശനം മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു.
പ്രഗത്ഭരായ ചിത്രകാരന്മാര് വരച്ച 30ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്. മൂവാറ്റുപുഴ വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ഗോപകുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.