പുനലൂർ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ സിപിഎം കറവൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം കറവൂരിൽ നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീനിവാസൻ അധ്യക്ഷനായിരുന്നു.
ഏരിയാ കമ്മിറ്റിയംഗം കറവൂർ .എൽ. വർഗീസ്, വിവിധ കക്ഷി നേതാക്കളായ റെജി ജോൺസൺ സന്തോഷ് മുള്ളുമല, എം.എ. മുഹമ്മദ്, കെ. രാജേന്ദ്രൻ, ആർ. രഞ്ജിത്, സി. സോണി, അർച്ചന എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.