സൈനിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു
1453339
Saturday, September 14, 2024 7:01 AM IST
തലയാഴം: സാമുഹിക സംരംഭകത്വവികസന പദ്ധതിയുടെ ഭാഗമായി സ്ത്രീ ശക്തീകരണത്തിനായി വീട്ടമ്മമാർക്ക് 1500 രൂപയ്ക്ക് 3400 രൂപ വിലമതിക്കുന്ന, ഓണക്കോടിയടക്കമുള്ള ഓണക്കിറ്റ് നൽകി. സൈൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നത്. വൈക്കം താലൂക്കിൽ മാത്രം ഒരു കോടി രൂപയുടെ ഓണക്കിറ്റ് വിതരണം ചെയ്യും.
കൂത്താമ്പുള്ളി കൈത്തറിയുടെ സെറ്റ് സാരി, ബ്ലൗസ് തുണി, ഡബിൾ മുണ്ട്, രണ്ടു കിലോ വെളിച്ചെണ്ണ, അഞ്ചു കിലോ കുത്തരി, രണ്ടു കിലോ പഞ്ചസാര തുടങ്ങി 25 ഇനങ്ങൾ ഉൾപ്പെട്ട കിറ്റാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും സൈൻ ചെയർമാനുമായ എ.എൻ. രാധാകൃഷ്ണൻ, സൈൻ സംസ്ഥാന സെക്രട്ടറി രൂപേഷ് ആർ. മേനോൻ, കോ-ഓർഡിനേറ്റർ എം.കെ. മഹേഷ്, റിട്ട. ക്യാപ്റ്റൻ എ. വിനോദ് കുമാർ എന്നിവർ പറഞ്ഞു.
ടിവി പുരം പള്ളി പാരിഷ് ഹാൾ, തലയാഴം ആലത്തൂർ എസ് എൻ ഡി പി ഹാൾ, ഉദയനാപുരം ആതുരാശ്രമം സ്കൂൾ ഓഡിറ്റോറിയം, വൈക്കം ടൗൺ ഗാഡ സാരസ്വത ബ്രാഹ്മണ സമാജം ഓഡിറ്റോറിയം, ബ്രഹ്മമംഗലം സൂര്യ ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഓണകിറ്റ് വിതരണം നടക്കുന്നത്. തലയാഴം പഞ്ചായത്തിൽ 650 ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്.
തലയാഴം ആലത്തൂർ എസ്എൻഡിപി ഹാളിൽ നടന്ന ഓണക്കിറ്റ് വിതരണോദ്ഘാടനം ബിജെപി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റും തലയാഴം പഞ്ചായത്ത് മെമ്പറുമായ പ്രീജു.കെ. ശശി നിർവഹിച്ചു. ബിജെപി തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ടി.എ. സുമേഷ് അധ്യക്ഷത വഹിച്ചു. വിനോദ് തിലകൻ, ജയശ്രീ രാജീവ്, എസ്. വിനോദ്, ആർ. രാജീവ്, സുനിൽ മൂലക്കരി, ടി.എസ്.സജീവ് തുടങ്ങിയവർ സംബന്ധിച്ചു.