യാക്കോബായ സഭ കോട്ടയം ഭദ്രാസന വാർഷിക ശുശ്രൂഷക സമ്മേളനം
1453590
Sunday, September 15, 2024 6:35 AM IST
കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസന വാർഷിക ശുശ്രൂഷക സമ്മേളനം നടത്തി. തിരുവഞ്ചൂർ തുത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിൽ നടന്ന സമ്മേളനം യാക്കോബായ സഭ ഇടുക്കി ഭദ്രാസന മെത്രാപോലീത്താ സഖറിയാസ് മോർ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഫാ. തോമസ് വേങ്കടത്ത്, ഫാ. കുര്യൻ ജോയി കല്ലുങ്കത്തറ, റോയി മാത്യു എള്ളാലയിൽ, മാത്യൂസ് കുര്യൻ പുളിക്കപ്പറമ്പിൽ, ടി.ഇ. കുര്യാക്കോസ് ഉറുമ്പിൽ, എം.പി. ഉലഹാന്നൻ, കെ.സി. മാത്യു, ടി.യു. വർഗീസ്, ജേക്കബ് തോമസ് നേര്യന്തറ, സി.എ. ഏലിയാസ്, കെ.എം. ഏബ്രഹാം, തോമസ് കുട്ടി കോട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.