ഓണസദ്യ സമ്മാനങ്ങളും ഒരുക്കി മീഡിയാ വില്ലേജില്‍ ഓണാഘോഷം
1453626
Sunday, September 15, 2024 6:54 AM IST
ചങ്ങനാശേരി: അഗതിമന്ദിരങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് റേഡിയോ മീഡിയാ വില്ലേജും എല്‍സോള്‍ പവര്‍ സൊലൂഷനും ചേര്‍ന്നൊരുക്കിയ ഓണാഘോഷം ഹൃദ്യവിരുന്നായി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓണം ആഘോഷിക്കാന്‍ കഴിയാത്തവരെ കൂടെ ചേര്‍ത്തു നിര്‍ത്തുന്ന ഇത്തരം പരിപാടികള്‍ മാതൃകാ പരമാണന്ന് എംഎല്‍എ പറഞ്ഞു.
ഫാ. ആന്റണി ഏത്തയ്ക്കാട് അധ്യക്ഷനായിരുന്നു. മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, ബര്‍സാര്‍ ഫാ. ജിന്റോ മുര്യങ്കരി, എല്‍സോള്‍ മാനേജിംഗ് ഡയറക്ടര്‍ ടിന്‍സു മാത്യൂ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിഥിന് ബാബു, വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
ഓണപ്പാട്ട് മത്സര വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി. അത്തപ്പൂക്കളം, തിരുവാതിര, കലാകായിക മത്സരങ്ങള്‍, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്കു മിഴിവേകി.