കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ഉടൻ തുറക്കില്ലെന്ന് ഉദ്യോഗസ്ഥർ
1453568
Sunday, September 15, 2024 6:16 AM IST
തിരുവനന്തപുരം: ജില്ലയിലെ കാട്ടാക്കട കോട്ടൂർ ആന പുനരധിവാസ കേന്ദ്രം വിനോദസഞ്ചാരികൾക്കായി ഇപ്പോൾ തുറന്നുകൊടുക്കില്ലെന്ന് ഉദ്യോഗസ്ഥർ. ഓണക്കാലത്തോടനുബന്ധിച്ച് ടൂറിസം പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കോട്ടൂർ- കാപ്പുകാട് റോഡ് പണി പൂർത്തീകരിക്കാത്തതിനാൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വെച്ചതായി ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.