ഭരണഘടന ബോധവത്കരണ ക്ലാസ്
1453427
Sunday, September 15, 2024 3:24 AM IST
ചെങ്ങരൂര്‍: രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് അറിഞ്ഞും അറിയിച്ചും വിദ്യാര്‍ഥികള്‍. നാഷണല്‍ സര്‍വീസ് സ്കീം തിരുവല്ല ക്ലസ്റ്ററാണ് ഇത്തരമൊരു പരിപാടിക്കു തുടക്കമിട്ടിരിക്കുന്നത്. 10 സ്കൂളുകളാണ് തിരുവല്ല ക്ലസ്റ്ററില്‍ ഉള്ളത്. പദ്ധതിയുടെ ക്ലസ്റ്റര്‍തല ഉദ്ഘാടനം ചെങ്ങരൂര്‍ സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുഞ്ഞുകോശി പോള്‍ നിര്‍വഹിച്ചു.
സ്കൂളിന്റെ പൂമുഖത്ത് എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ സ്ഥാപിച്ച പ്രീയാംബിള്‍ ഫലകവും കുഞ്ഞുകോശി പോള്‍ അനാച്ഛാദനം ചെയ്തു. മയക്കുമരുന്നിനെതിരായ എല്‍ഇഡി ബോര്‍ഡിന്റെ സ്വിച്ച് ഓണ്‍ കര്‍മം സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.എച്ച്. അന്‍സിം നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് ജോയ് സാം കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോയ്സി പി. പാവു, എ. അരുണ്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. റാണി കോശി, മുഹമ്മദ് ഹുനൈസ് എന്നിവര്‍ പ്രസംഗിച്ചു.