അധികവില വിതരണം
1453338
Saturday, September 14, 2024 7:01 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 2023-24 വര്‍ഷത്തില്‍ പാലളന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് 40 പൈസാ വീതം അധികവില വിതരണം ചെയ്തു. ഇതോടുനുബന്ധിച്ചു നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഏപ്രില്‍, മേയ് മാസങ്ങളില്‍ സംഘത്തിലളന്ന പാലിന് ക്ഷീരകര്‍ഷകര്‍ക്ക് വേനല്‍ക്കാല ഇന്‍സെന്റീവായി നല്കുന്ന ലിറ്ററിന് ഒരു രൂപ അധികവില വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല നിര്‍വഹിച്ചു.
അധികവിലയായി 3.65 ലക്ഷം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തതെന്ന് സംഘം അധികൃതര്‍ അറിയിച്ചു. സംഘം പ്രസിഡന്റ് ജോസ് ജേക്കബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി ചാക്കോ, ഭരണസമതിയംഗങ്ങളായ ബിജു ഓരത്തേല്‍, രാജു കൊണ്ടുക്കാല, പൗളിന് ഗര്‍വാസീസ്, ജോര്‍ജ് പാപ്പനശേരി, ചന്ദ്രന് വല്ലാട്ട് നിരപ്പേല്‍, ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.