ബൈപാസ് റോഡ് ഉദ്ഘാടനം
1453363
Saturday, September 14, 2024 11:14 PM IST
എരുമേലി: നിർദിഷ്ട വിമാനത്താവള പദ്ധതിയുടെ സമീപന റോഡും എരുമേലി ടൗണിലേക്കുള്ള സമാന്തര പാതയുമായ ഓരുങ്കൽകടവ് ബൈപാസ് റോഡ് 18ന് ഉച്ചകഴിഞ്ഞ് മൂന്നിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി - എരുമേലി റോഡിലെ കുറുവാമുഴിയിൽ നിന്നാരംഭിച്ച് ഓരുങ്കൽകടവ് പാലം വഴി വലിയമ്പലത്തിന് പുറകിലൂടെ പൊരിയന്മല വഴി കരിമ്പിൻതോട് എത്തി എരുമേലി - റാന്നി പാതയിൽ പ്രവേശിക്കുന്ന 6.600 കിലോമീറ്റർ ദൂരമുള്ള ബൈപാസ് റോഡ് കഴിഞ്ഞയിടെയാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാർ ചെയ്ത് നിർമിച്ചത്. അഞ്ച് കോടി രൂപയാണ് ചെലവിട്ടത്.
സമ്മേളനത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.