ഇന്ന് ഉത്രാടം, നാളെ തിരുവോണം : ആഘോഷത്തിമിര്‍പ്പില്‍ നാട്
1453341
Saturday, September 14, 2024 7:02 AM IST
ചങ്ങനാശേരി: നാടും നഗരവും ഉത്രാടപ്പാച്ചിലില്‍. ഓണക്കോടിയും സദ്യക്കുള്ള വിഭവങ്ങളും സമാഹരിക്കുന്ന തിനുള്ള തിരക്കിലാണ് ആളുകള്‍. സ്കൂളുകളിലും കോളജുകളിലും പൂക്കളമിട്ടും ഓണസദ്യഒരുക്കിയും വിപുലമായരീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ജൗളി വ്യാപാരസ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന സ്ഥാപനങ്ങളിലും നല്ലതിരക്കാണ് അനുഭവപ്പെടുന്നത്. ഉപ്പേരിക്കടകളിലും മോശമല്ലാത്ത കച്ചവടമാണുള്ളത്.
നാളെയാണ് തിരുവോണം. തിരുവോണത്തോടനുബന്ധിച്ച് വിവിധ സാംസ്കാരിക സംഘടനകളും റെസിഡന്റ്സ് അസോസിയേഷനുകളും കലാപരിപാടികള്‍ ഉള്‍പ്പെടെ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പായസമേളയും ഒരുക്കിയിട്ടുണ്ട്.
ചങ്ങനാശേരി: അസംപ്ഷന്‍ കോളജില്‍ സംഘടിപ്പിച്ച ഓണാഘോഷം ജാന്സിമോള് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. തോമസ് പാറത്തറ അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. റോജന്‍ പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, പ്രഫ. ജിസി മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ ഒരുക്കിയ പൂക്കളവും വിവിധ കലാപരിപാടികളും അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിരയും ആഘോഷത്തിനു മാറ്റുകൂട്ടി.
ചങ്ങനാശേരി: വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ഓണാഘോഷം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷിജി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വിഷ്ണു നമ്പൂതിരി, ചാള്‍സ് പാലാത്ര, ജയിംസ് ജോസഫ്, റീസാ മറിയം എന്നിവര്‍ പ്രസംഗിച്ചു
തെങ്ങണ: വിദ്യാലയ നടുത്തളത്തില്‍ സദ്യഅത്തപ്പൂ ഒരുക്കി തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് പബ്ലിക് സ്കൂള്‍. സ്കൂളിന്റെ 36 വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന പൂക്കളം കാഴ്ചക്കാരില്‍ വിസ്മയം തീര്‍ക്കുകയാണ്. 1900 സ്ക്വയര്‍ ഫീറ്റ് വലുപ്പത്തില്‍ തൂശനിലകള്‍ വിരിച്ച് വൈവിധ്യങ്ങളായ പൂക്കളുടെ നിറപ്പകിട്ടിലാണ് ചോറും 36 തരം വിഭവങ്ങളും അണിനിരത്തിയത്.
സ്കൂള്‍ ചെയര്മാന് വര്‍ക്കി ഏബ്രഹാം കാച്ചണത്ത് ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.പി വര്‍ഗീസ്, ജോണ്സണ് ഏബ്രഹാം, ഫാ.ടി.എ. ഇടയാടി, പ്രിന്‍സിപ്പല്‍ സുനിത സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പായിപ്പാട്: പായിപ്പാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചോയിസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയില്‍ നാലുകോടി സെന്റ് തോമസ് പള്ളിയില്‍ സേവനമനുഷ്ഠിക്കുന്ന ഡീക്കന്‍ ഫ്രെമിന് സിഎംഐ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് ജോഷി കൊല്ലാപുരം, വാര്‍ഡ് മെംബര്‍മാരായ എബി വര്‍ഗീസ്, ജെസി തോമസ്, സെന്റ് ജോസഫ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ലിജി സെബാസ്റ്റ്യന്‍, റ്റോജി സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ സ്രാങ്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി: ക്രൈസ്തവ അല്മായ ഐക്യവേദി സംസ്ഥാന സമിതി കിടങ്ങറ സ്നേഹതീരം റീഹാബീലിറ്റേഷന് സെന്ററില്‍ ഓണാഘോഷം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് ചെയര്മാന് ബിജു വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ ടെസ് മരിയ പഴേയമടം, ഔസേപ്പച്ചന് ചെറുകാട്, ചാക്കപ്പന് ആന്റണി, അലക്സാണ്ടര്‍ പുത്തന്‍പുര, ലാലി ഇളപ്പുങ്കല്‍, ജോഷി കൊല്ലാപുരം, വര്‍ഗീസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.