അധ്യാപക സംസ്ഥാനതല സംഘഗാനമത്സരം ; ഒന്നാംസ്ഥാനം നേടി കോട്ടയം ജില്ലാ ടീം
1453122
Friday, September 13, 2024 11:50 PM IST
കാഞ്ഞിരപ്പള്ളി: അധ്യാപകദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന അധ്യാപകരുടെ സംസ്ഥാനതല സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോട്ടയം ജില്ലാ ടീം.
സൂര്യ മെറിൻ ജോസ് (സെന്റ് ഡോമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പള്ളി), ജൂബിറ്റ് മാത്യു (സെന്റ് ആൻസ് എച്ച്എസ്എസ്, കുര്യനാട്), സ്വപ്ന നാദ് (എംജിഎച്ച് എസ്എസ്, ഈരാറ്റുപേട്ട), സുബി ലിസ ജോൺ (എസ്എച്ച്ജി എച്ച്എസ്, ഭരണങ്ങാനം), ടിന്റു തോമസ് (സിസിഎം ഹയർ സെക്കൻഡറി സ്കൂൾ, കറിക്കാട്ടൂർ), അഞ്ജു എസ്. നായർ (സെന്റ് മേരീസ് ജിഎച്ച്എസ്, പാലാ), ജോസീന അഗസ്റ്റിൻ (സെന്റ് പോൾസ് എച്ച്എസ്, വെട്ടിമുകൾ), ജിജോ ചെറിയാൻ (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, അയർക്കുന്നം), ജിജാൻ ജെ. നേച്ചിക്കാട്ട് (സിസിഎം എച്ച്എസ്എസ്, കറിക്കാട്ടൂർ), ഗോകുൽ ജി. നായർ (അന്നപൂർണ യുപിഎസ്, ആലപ്ര) എന്നിവരടങ്ങുന്ന സംഘമാണ് കോട്ടയം ജില്ലയ്ക്ക് വേണ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
2011 മുതൽ സംസ്ഥാന അധ്യാപക കലോത്സവത്തിൽ നിറസാന്നിധ്യമാണ് ഈ ഗായക സംഘം.
ഇടമറ്റം കെടിജെഎം ഹൈസ്കൂളിൽ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐയുടെ നേതൃത്വത്തിൽ തുടങ്ങിയ ഗായക സംഘമാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ജിജാൻ ജെ. നേച്ചിക്കാട്ട്, ടിന്റു തോമസ്, ജൂബിറ്റ് മാത്യു ഇവർ തുടക്കം മുതലെ ഈ സംഘത്തിലെ അംഗങ്ങളാണ്.