മുണ്ടക്കയം: പഞ്ചായത്ത് കുടുംബശ്രീകളുടെ നേതൃത്വത്തിൽ ഒന്പത് കേന്ദ്രങ്ങളിൽ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടത്തി. ബന്തി, മുല്ല, അരളി, റോസ ഉൾപ്പെടെയുള്ള പൂക്കൾ ഓണത്തോടനുബന്ധിച്ചാണ് വിളവെടുത്തത്. കരിനിലത്ത് നടന്ന പൂകൃഷി വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീലാമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽകുമാർ, ദിലീഷ് ദിവാകരൻ, സിഡിഎസ് ചെയർപേഴ്സൺ പി.ജി. വസന്തകുമാരി, കോ-ഓർഡിനേറ്റർ നിഷ എന്നിവർ പ്രസംഗിച്ചു.