പ്രതിഷേധ ധര്‍ണ നടത്തി
1453619
Sunday, September 15, 2024 6:47 AM IST
പെരുവ: മൂവാറ്റുപുഴയാറിലേക്ക് മലിനജലം തള്ളുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വെള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെപിപിഎല്ലിന് മുമ്പില്‍ പ്രതിഷേധധര്‍ണ നടത്തി.
യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.സി. ജോഷി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ്, പി.പി. സിബിച്ചന്, തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു, ജെയിംസ് ജോസഫ്,
കുര്യാക്കോസ് തോട്ടത്തില്‍, ബി. സുകുമാരന്‍ നായര്‍, വി.എം. ജോണി വല്ല്യാനംകണ്ടത്തില്, പോള്‍ സെബാസ്റ്റ്യന്‍, വേണു പാലക്കാട്ട്, പി.എസ്. ബാബു, വി.പി. ചാക്കോ, മനോജ് കെ. തൈപ്പറമ്പില്‍, വി.ജി. സുധാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.