അനുശോചനയോഗം ചേർന്നു
1453477
Sunday, September 15, 2024 4:51 AM IST
താമരശേരി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി താമരശേരി പൗരാവലിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന പൊതുയോഗവും ചേർന്നു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. എ.പി. സജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ. ബാബു അനുസ്മരണ പ്രഭാഷണം നടത്തി.
മുൻ എംഎൽഎ വി.എം. ഉമ്മർ, പി. ഗിരീഷ് കുമാർ, ഗിരീഷ് തേവള്ളി, വി.കെ. അഷ്റഫ്, ഹാഫിസ് റഹ്മാൻ, കണ്ടീൽ മുഹമ്മദ് ഹാജി, പി.സി. അബ്ദുറഹിം, എ.പി. മുസ്തഫ, എം.ടി. അയ്യൂബ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മേപ്പയ്യൂർ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ അനുശോചിച്ച് മേപ്പയ്യൂരിൽ സർവകക്ഷി നേതൃത്വത്തിൽ മൗനജാഥ നടന്നു. മേപ്പയ്യൂർ ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന അനുശോചനയോഗത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു.
കെ. രാജീവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, ഡിസിസി സെക്രട്ടറി ഇ. അശോകൻ,
മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ. ലത്തീഫ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ, ബിജെപി നേതാവ് വി.സി. ബിനീഷ്, എൻസിപി മണ്ഡലം പ്രസിഡന്റ് മേലാട്ട് നാരായണൻ എന്നിവർ പ്രസംഗിച്ചു.
അത്തോളി: സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അത്തോളി പൗരാവലി അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. എം. ജയകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.എം. ഷാജി, ആർ.എം. കുമാരൻ, കെ.കെ. ശോഭ, സുനിൽ കൊളക്കാട്, കെ. ഉമ്മർ, കെ. നളിനാക്ഷൻ, ടി.ഗണേശൻ, കൊല്ലോത്ത് ഗോപാലൻ, എം. ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. അത്തോളി ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച മൗന ജാഥ അത്താണിയിൽ സമാപിച്ചു.
കൂരാച്ചുണ്ട്: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ കൂരാച്ചുണ്ടിൽ മൗന ജാഥയും സർവകക്ഷി അനുശോചന യോഗവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
കെ.ജി. അരുൺ, വി.ജെ. സണ്ണി, അഗസ്റ്റിൻ കാരക്കട, ഒ.കെ. അമ്മദ്, എ.കെ. പ്രേമൻ, ബേബി പൂവത്തിങ്കൽ, ഒ.ഡി. തോമസ്, ഗോപി ആലക്കൽ, പയസ് വെട്ടിക്കാട്ട്, വി.കെ ഹസീന തുടങ്ങിയവർ പ്രസംഗിച്ചു.