വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ‘ഒരുമ’
1453618
Sunday, September 15, 2024 6:47 AM IST
ഞീഴൂര്‍: വൈക്കം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊപ്പം ഓണം ആഘോഷിച്ച് ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയംഗങ്ങള്‍. മൂന്ന് വര്‍ഷമായി ഇവിടെത്തെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വൈകുന്നേരം ഒരുമ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ഉത്രാടദിനത്തില്‍ നടന്ന ഓണസദ്യക്ക് വൈക്കം ഡിവൈഎസ്പി സിബിച്ചന് ജോസഫ് മുഖ്യാഥിതിയായിരുന്നു.
ദിവസവും ഭക്ഷണം നല്കുന്ന വീടുകളില്‍ ഒറ്റക്ക് താമസിക്കുന്ന 11 പേര്‍ക്കും ഒരുമ ഓണസദ്യ നല്കി. ഒരുമ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്. സുധര്‍മ്മിണി ജോസ് പ്രകാശ്, ഷാജി അഖില്നിവാസ്, ജോയി മൈലംവേലില്‍, എം.പ്രസാദ്, കെ.എ. രഞ്ജിത്, ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, എ.കെ. രവി, ജോമോന് തോമസ് തുടങ്ങിയവര്‍ നേതൃത്യം നല്കി.