റവന്യു ടവറില്‍ എടിഎം കൗണ്ടര്‍ ആരംഭിക്കണമെന്ന്
1453343
Saturday, September 14, 2024 7:02 AM IST
ചങ്ങനാശേരി: താലൂക്ക് സിരാകേന്ദ്രമായ റവന്യൂടവറിനോട് ചേര്‍ന്ന് എടിഎം കൗണ്ടര്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു. താലൂക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ എടിഎം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ട്രഷറി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീുകളില് ഇടപാടുകള്‍ക്ക് എത്തുന്നവര്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍ കവലയിലെത്തി പണമെടുത്ത് തിരികെ പോകേണ്ട അവസ്ഥയാണ്.
റവന്യൂ ടവര്‍ വളപ്പില്‍ എടിഎം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാബു കവലക്കന്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ലിനു ജോബ് ഉദ്ഘാടനം ചെയ്തു.