കോനാകരി തോട് വൃത്തിയാക്കി
1453587
Sunday, September 15, 2024 6:35 AM IST
കരിപ്പൂത്തട്ട്: അമലഗിരി ബികെ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കരിപ്പൂത്തട്ട് 13-ാം വാർഡിലെ കോനാകരി തോട് വൃത്തിയാക്കി. വാർഡ് മെംബർ സുനിത ബിനു ഉദ്ഘാടനം ചെയ്തു.
ബി.കെ കോളേജ് എൻഎസ് എസ് യൂണിറ്റ് സംരക്ഷിക്കുന്ന നാലാമത്തെ ശുദ്ധജല സ്രോതസാണ് കോനാകരി തോട്. പ്രോഗ്രാം ഓഫീസർമാരായ മെൽബി ജേക്കബ്, ഡോ. സിസ്റ്റർ പ്രിൻസി പി ജയിംസ് , എൽ.എസ് എസ് വോളന്റിയേഴ്സ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.