ക​ട​പ്ലാ​മ​റ്റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് കേ​ന്ദ്ര​ത്തി​ന്‍റെ​യും വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 17ന്
Saturday, September 14, 2024 11:14 PM IST
ക​ട​പ്ലാ​മ​റ്റം: ക​ട​പ്ലാ​മ​റ്റം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും ന​വീ​ക​രി​ച്ച മാ​തൃ-​ശി​ശു സൗ​ഹൃ​ദ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ​യും പു​തി​യ​താ​യി നി​ര്‍​മി​ച്ച വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം 17നു ​ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 1.30നു ​ന​വീ​ക​രി​ച്ച പൊ​തു​ജ​ന ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും മാ​തൃ ശി​ശു സൗ​ഹൃ​ദ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു മോ​ള്‍ ജേ​ക്ക​ബ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജീ​ന സി​റി​യ​ക്, പി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്മോ​ള്‍ റോ​ബ​ര്‍​ട്ട്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​വി​ധു ജ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.