സ്വച്ഛത ഹി സേവ കാമ്പയിന് 17ന് തുടക്കം
1453333
Saturday, September 14, 2024 6:50 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്വച്ഛതാ ഹി സേവ കാമ്പയിന് 17ന് സംസ്ഥാനത്തു തുടക്കമാകും. മാലിന്യമുക്ത കേരളം, നവകേരളം പരിപാടികളുടെ ഭാഗമായി ശുചിത്വ മിഷന്, കുടുംബശ്രീ, മേരെ യുവ ഭാരത്, നെഹ്രു യുവകേന്ദ്ര നാഷണല്‍ സര്‍വീസ് സ്കീം, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സാമൂഹ്യസന്നദ്ധ സേന, എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.