ഓണലഹരിയിൽ നാട്
1453582
Sunday, September 15, 2024 6:35 AM IST
ഓണാഘോഷവും കുടുംബ സംഗമവും
കൂരോപ്പട: സീനിയര്‍ സിറ്റിസണ്‍സ് ഫോറം കൂരോപ്പട യൂണിറ്റിന്റെ ഓണാഘോഷവും കുടുംബ സംഗമവും 20ന് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാവിലെ ഒന്‍പതിന് കലാപരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന സമിതി അംഗം ഗീത എസ്. നായര്‍ നിര്‍വഹിക്കും.
സമാപന സമ്മേളനം യൂണിറ്റ് പ്രസിഡന്റ് വി.ജി. രാമചന്ദ്രന് നായരുടെ അധ്യക്ഷതയില്‍ ഫെഡറേഷന് ഓഫ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും.
മണര്‍കാട് സെന്റ് മേരീസ് കോളജ് അസി. പ്രഫ. സി.ജി. മഞ്ജുഷ, ജില്ലാ പ്രസിഡന്റ് കെ.എന്‍. സോമദാസന്, ലൈബ്രറി പ്രസിഡന്റ് ടി. ജി. ബാലചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.