അയ്മനത്ത് കരുതലിന്റെ ഉപ്പേരി ഓണം
1453585
Sunday, September 15, 2024 6:35 AM IST
അയ്മനം: അയ്മനത്ത് കരുതലിന്റെ ഉപ്പേരി ഓണം. അയ്മനം നരസിംഹസ്വാമി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ഹെല്‍പ്പ് ഡെസ്കാണ് സേവനത്തിലൂടെ പുതുമായര്‍ന്ന ഓണം ഒരുക്കിയത്.
അയ്മനം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനസ് എന്ന സംഘടനയില്‍നിന്ന് ഉപ്പേരി വാങ്ങിയാണ് അഭയം ചാരിറ്റബിള്‍ സൊസൈറ്റി പരിപാടി നടത്തുന്നത്. മനസ് വില്‍ക്കുന്ന ഉപ്പേരിയുടെ ലാഭം ഗ്രാമത്തിലെ നിര്‍ധനരെ സഹായിക്കാനാണ് ഉപയാഗിക്കുന്നത്.
ഇതു മനസിലാക്കിയ അഭയം വോളണ്ടിയര്‍മാര്‍ മനസ് പ്രവര്‍ത്തകര്‍ തയാറാക്കിയ ഉപ്പേരി വാങ്ങി ഉത്സവത്തിനെത്തുന്നവര്‍ക്ക് ചെറിയ പായ്ക്കറ്റില്‍ ഓണസമ്മാനമായി നല്കാന് തീരുമാനിക്കുകയായിരുന്നു.
അഭയം പ്രവര്‍ത്തകര്‍ മറ്റൊരു സംഘടനയുടെ സന്നദ്ധപ്രവര്‍ത്തങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണ് ഇതിലൂടെയെന്ന് അഭയം ലോക്കല്‍ സമിതി ചെയര്മാന് പ്രമോദ് ചന്ദ്രന് പറഞ്ഞു.