ഡിഎഫ്സി കടനാട് ഫൊറോന കണ്വന്ഷന് 17ന്
1453357
Saturday, September 14, 2024 11:14 PM IST
കടനാട്: ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപതയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഫൊറോന കണ്‍വെന്‍ഷനുകളുടെ ഭാഗമായി കടനാട് ഫൊറോനയിലെ കണ്വെന്ഷന് 17 ന് നടക്കും. ഉച്ചകഴിഞ്ഞ് 2.15ന് കടനാട് സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് കണ്വന്ഷന്. ഫൊറോന വികാരി ഫാ. അഗസ്റ്റിന് അരഞ്ഞാണിപുത്തന്പുരയുടെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ഉദ്ഘാടനം ചെയ്യും.
ഡിഎഫ്സി പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖപ്രഭാഷണം നടത്തും. കടനാട് ഫൊറോന പള്ളി സഹവികാരി ഫാ. ഐസക് പെരിങ്ങമലയില്‍, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍, രൂപത പ്രസിഡന്റ് ജയ്സണ്‍ ജോസഫ് കുഴികോടിയില്‍, രൂപത വനിതാവിഭാഗം പ്രസിഡന്റ് ജാന്‍സി തോട്ടക്കര, ഫൊറോന പ്രസിഡന്റ് മധു നിരപ്പേല്‍, വനിതാ വിഭാഗം ഫൊറോന പ്രസിഡന്റ് ലിബി മണിമല, കടനാട് യൂണിറ്റ് പ്രസിഡന്റുമാരായ ടോമി വാളികുളം, ഡെയ്സി കണ്ടത്തിങ്കര തുടങ്ങിയവര്‍ പ്രസംഗിക്കും. ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ച കുട്ടികളെ അനുമോദിക്കുന്നതും 75 വര്‍ഷം ദീപിക വരിക്കാരായവരെ ചടങ്ങില്‍ ആദരിക്കുന്നതുമാണ്. ഫൊറോനായുടെ കീഴിലുള്ള എല്ലാ ഇടവകകളിലും പത്രവിതരണം സുഗമമായി നിര്‍വഹിക്കുന്ന എല്ലാ വിതരണക്കാരെയും പ്രത്യേകമായി അഭിനന്ദിക്കും.