അമലഗിരി: വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ എഡ്യൂസ്പര്ശ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ വൃക്തിത്വ വികസനത്തിനും മാനസികാരോഗ്യത്തിനുമുള്ള പ്രീമിയം ട്രെയിനിംഗ് ആന്‍ഡ് എന്റ്ര്ടെയ്ന്മെന്റ് ഇവന്റ് ലൂമിന 1.0 അമലഗിരി ബികെ കോളജില്‍ സംഘടിപ്പിച്ചു.
എഴുത്തുകാരി ശ്രീപാര്‍വതി മുഖ്യാതിഥിയായിരുന്നു. ഇക്കണോമിക്സ് വിഭാഗം മേധാവി ദിയ ഫിലിപ്പ്, ആശ സൂസന് വര്‍ഗീസ് എന്നിവര്‍ പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കുട്ടികള്‍ക്കിടയില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.