തിരുവോണനാളില്‍ മാടപ്പള്ളി പന്തലില്‍ കെ.റെയില്‍ വിരുദ്ധ സത്യഗ്രഹസമരം
1453624
Sunday, September 15, 2024 6:54 AM IST
മാടപ്പള്ളി: കെ. റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി സമരപന്തലില്‍ തിരുവോണനാളില്‍ സത്യഗ്രഹ സമരം നടത്തും.
2022 ഏപ്രില്‍ 20ന് തുടങ്ങിയ സത്യഗ്രഹ സമരം തിരുവോണനാളില്‍ 880 ദിവസം പിന്നിടും. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ രാവിലെ 10.30 ന് സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്യും.