അമ്പതാം സ്നേഹവീടിന്റെ നിര്‍മാണവുമായി സ്നേഹദീപം പദ്ധതി
1453119
Friday, September 13, 2024 11:50 PM IST
പാലാ: സ്നേഹദീപം ഭവനപദ്ധതി അമ്പതാം സ്നേഹവീടിന്റെ നിര്‍മാണത്തിലേക്ക് കടക്കുന്നു. 47 മുതല്‍ 50 വരെയുള്ള നാല് സനേഹവീടുകളുടെ നിര്‍മാണത്തിനാണ് തിരുവോണനാളില്‍ തുടക്കംകുറിക്കുന്നത്.
47-ാം സ്നേഹവീട് കൊഴുവനാല്‍ പഞ്ചായത്തിലെ മേവടയിലും 48-ാം സ്നേഹവീട് കരൂര്‍ പഞ്ചായത്തിലെ ഇടനാട്ടിലും 49-ാം സ്നേഹവീട് മുത്തോലി പഞ്ചായത്തിലെ മീനച്ചിലും 50-ാം സ്നേഹവീട് മീനച്ചില്‍ പഞ്ചായത്തിലെ പൂവരണിയിലുമാണ് നിര്‍മാണം ആരംഭിക്കുന്നത്. 49-ാം സ്നേഹവീട് ഡേവീസ് പാലാത്ത് ഭരണങ്ങാനം സംഭാവന നല്കിയ അഞ്ചു സെന്റ് സ്ഥലത്തും 50-ാം സ്നേഹവീട് പൂവരണി തിരുഹൃദയമഠം സംഭാവന നല്കിയ ആറ് സെന്റ് സ്ഥലത്തുമാണ് നിര്‍മിക്കുന്നത്.
സ്നേഹവീടുകളുടെ ശിലാസ്ഥാപനം നാളെ രാവിലെ 9.30 ന് മേവടയില്‍ ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണ്‍ കോയിക്കലും ഇടനാട്ടില് രാവിലെ 10.30ന് മാണി സി. കാപ്പന് എംഎല്‍എയും ഉച്ചകഴിഞ്ഞ് രണ്ടിന് മീനച്ചിലില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ഉച്ചകഴിഞ്ഞ് മൂന്നിന് പൂവരണിയില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫും നിര്‍വഹിക്കും.
സ്നേഹദീപം പദ്ധതി
മീനച്ചില്‍, കരൂര്‍ പഞ്ചായത്തുകളിലേക്ക്
പാലാ: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മീനച്ചില്‍, കരൂര്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. നിലവില്‍ കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, അകലക്കുന്നം, എലിക്കുളം പഞ്ചായത്തുകളിലാണ് സ്നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
മീനച്ചില്‍ പഞ്ചായത്തില്‍ സ്നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി മീനച്ചില്‍ എന്ന പേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഷിബു പൂവേലില്‍ (പ്രസിഡന്റ്), ബിജു കുമ്പളന്താനം (വൈസ് പ്രസിഡന്റ്), ജോസ് കെ. രാജു കാഞ്ഞമല (സെക്രട്ടറി), ബെന്നി ഗണപതിപ്ലാക്കല്‍ (ട്രഷറര്‍), ശശിധരന് നായര്‍ നെല്ലാല, എം. ജോസഫ് മുത്തുമല, ആന്റു വടക്കേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സന്തോഷ് ജെ. കാപ്പന്, ഷാജി വെള്ളാപ്പാട്ട്, എന്‍.എസ്. സാബു മുകളേല്‍, ഡയസ് കെ. സെബാസ്റ്റ്യന്‍, ബോബി ഇടപ്പാടി, ആന്റണി കാട്ടേത്ത്, ഷിജോ സെബാസ്റ്റ്യന്‍ കുന്നത്തുപുരയിടം (ഭരണസമിതിയംഗങ്ങള്‍) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ഭരണസമിതി തെരഞ്ഞെടുത്തു. സ്നേഹദീപം സൊസൈറ്റിയുടെ ഇടപാടുകള്‍ക്കായി ജോയിന്റ് അക്കൗണ്ടും ആരംഭിച്ചു. സ്നേഹദീപം കൂട്ടായ്മയില്‍ മീനച്ചില്‍ പഞ്ചായത്തില്‍ 150 സുമനസ്സുകളാണ് നിലവില്‍ കണ്ണികളായിട്ടുള്ളത്.
കരൂര്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സ്നേഹദീപം ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. ജോര്‍ജ് പുളിങ്കാട് (പ്രസിഡന്റ്), സന്തോഷ് കുര്യത്ത് (സ്രെകട്ടറി), പ്രിന്‍സ് കുര്യത്ത്, ജയചന്ദ്രന് കോലത്ത് (വൈസ് പ്രസിഡന്റുമാര്‍), ജോസ് കുഴികുളം (ട്രഷറര്‍), ഷീലാ ബാബു, അഡ്വ. സോമശേഖരന്‍നായര്‍ പൊയ്യാനിയില്‍, ബോബി മൂന്നുമാക്കല്‍, ജസ്റ്റിന് പാറപ്പുറം (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരടങ്ങുന്ന പതിനഞ്ചംഗ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കരൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു.