ഗ​ണേ​ശോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Thursday, September 5, 2024 11:40 PM IST
പൊ​ൻ​കു​ന്നം: ഗ​ണേ​ശോ​ത്സ​വ​ത്തി​ന് രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് തു​ട​ക്കം. മ​ള്ളി​യൂ​ർ മ​ഹാ​ഗ​ണ​പ​തി​ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി മ​ള്ളി​യൂ​ർ പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ച്ചു. ഹി​ന്ദു​ഐ​ക്യ​വേ​ദി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ടി.​ജി. സ​ത്യ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് മ​ള്ളി​യൂ​ർ പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ഗ​ണേ​ശ​സേ​വാ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.


നാ​രാ​യ​ണീ​യ​കോ​കി​ലം ടി.​എ​ൻ. സ​ര​സ്വ​തി​യ​മ്മ, സ​ന്യാ​സി മാ​ർ​ഗ​ദ​ർ​ശ​ക്മ​ണ്ഡ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സ്വാ​മി സ​ത് സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, മ​റ്റ​ക്ക​ര ശ്രീ​രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ കാ​ര്യ​ദ​ർ​ശി സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.