ക​ർ​ഷ​ക​ന്‍റെ മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 5, 2024 11:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ഉ​റ​പ്പു​വ​രു​ത്തു​വാ​നും ന്യാ​യ​വി​ല ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം വി​ഷ​ര​ഹി​ത ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നാ​ട്ടി​ൽ സു​ല​ഭ​മാ​ക്കു​വാ​നു​മാ​യി ആ​ന​ക്ക​ല്ല് ഫാ​ർ​മേ​ഴ്സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു. നാ​ട​ൻ പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, നാ​ട​ൻ പാ​ൽ, മു​ട്ട, അ​ച്ചാ​റു​ക​ൾ, പ​ഴ​ച്ചാ​റു​ക​ൾ, വീ​ടു​ക​ളി​ൽ ത​യാ​റാ​ക്കു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ​ന്പൂ​ർ​ണ വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ ദേ​വ​സ്യാ​ച്ച​ൻ അ​യ​ലൂ​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​ആ​ന്‍റ​ണി തോ​ക്ക​നാ​ട്ട്, ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, പി.​എം. മു​ഹ​മ്മ​ദ് സാ​ദി​ഖ്, ജി​ഷ സ​ലി, കെ.​ആ​ർ. സ​ന്തോ​ഷ്, ജോ​മോ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത​ലോ​കം ഔ​ട്ട് ലെ​റ്റ് ബി​ജു ച​ക്കാ​ല​യും സീ ​ബാ​സ്ക്ക​റ്റ് വി.​എ​ൻ. രാ​ജേ​ഷും കോ​ഫീ ഹൗ​സ് ഡാ​നി ജോ​സും സ​മൃ​ദ്ധി ഫാ​ർ​മേ​ഴ്സ് ഔ​ട്ട് ലെ​റ്റ് ജി​ജി ഫി​ലി​പ്പും ക​ല​വ​റ ത​നി​നാ​ട​ൻ ഔ​ട്ട് ലെ​റ്റ് ബീ​നാ ജോ​സ​ഫും പാ​ക്കിം​ഗ് യൂ​ണി​റ്റ് വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് രാ​ജു പു​ളി​ക്ക​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ലാ​ലി​റ്റ് എ​സ്. ത​കി​ടി​യേ​ൽ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി. മി​ക​ച്ച ക​ർ​ഷ​ക​രാ​യ എ​ൻ.​ഐ. മു​ജീ​ബ്, ജോ​യി കു​ള​ത്തു​ങ്ക​ൽ, ജോ​സ് കൊ​ച്ചു​പൂ​വ​ളം​മൂ​ട്ടി​ൽ, കു​ര്യ​ൻ മേ​ച്ചേ​രി​ത​കി​ടി​യേ​ൽ, സ​തീ​ഷ് കൂ​വ​ക്കാ​ട്ട്, ജോ​സ് കാ​രി​ക്ക​ൽ, രാ​ജേ​ഷ് ആ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.