വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പദ്ധതി പ്രകാരം ചെമ്പ് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയായ കര്‍ഷകശ്രീ ഗ്രൂപ്പ് നടത്തിയ ബന്ദിപ്പൂ ക്കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം എം.കെ. ശീമോന്, പഞ്ചായത്ത് അംഗങ്ങളായ ലത അനില്‍കുമാര്‍, ആശ ബാബു, സുനില്‍ മുണ്ടയ്ക്കല്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി.കെ. സിമ്മി, കൃഷി ഓഫീസര്‍ അശ്വിനി ദേവി, കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എം. രാമചന്ദ്രന് തുടങ്ങിയവർ സംബന്ധിച്ചു.