കോട്ടയം: കേരള ഖാദി- ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സിവിൽ സ്റ്റേഷനിൽ ദ്വിദിന ഓണം ഖാദി റിബേറ്റ് മേള ആരംഭിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഖാദി ബോര്‍ഡ് അംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ഖാദി ജില്ലാ പ്രോജക്ട് ഓഫീസര്‍ എം.വി. മനോജ് കുമാര്‍, വിഐഒ ജെസ്സി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.