കോട്ടയം: റോഡിലൂടെ നടന്നു പോയ പെൺകുട്ടികളെ ബുള്ളറ്റിലെത്തിയ ആൾ ഇടിച്ചു വീഴ്ത്തി. കുമരകം റോഡിൽ പുത്തനങ്ങാടി ഭാഗത്ത് ഇന്നലെ വൈകുന്നേരം എട്ടോടെയാണ് അപകടം നടന്നത്. കോട്ടയം ഭാഗത്തു നിന്നും കുമരകം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബുള്ളറ്റാണ് ഇടിച്ചു വീഴ്ത്തിയത്.
ബുള്ളറ്റ് അമിത വേഗത്തിലായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനമോടിച്ച വ്യക്തിക്കും പരിക്കുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെയും വാഹനമോടിച്ച വ്യക്തിയെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.