പുള്ളിപ്പുലിയായി ഇളയ ദളപതി ആരാധകൻ
1454260
Thursday, September 19, 2024 1:42 AM IST
തൃശൂർ: പുലിമടയിൽ താരമായി നടൻ വിജയിന്റെ കട്ട ആരാധകനും സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റിയുമായ ഉണ്ണിക്കണ്ണൻ വിജയ്. പാലക്കാട് മംഗലംഡാം സ്വദേശിയായ ഉണ്ണിക്കണ്ണന് വിജയ്യെ പോലെ പുലിക്കളിയും ആവേശമാണ്. ആ ആവേശമാണ് ഇത്തവണ സീതാറാംമിൽ ദേശത്തിനായി എത്തിച്ചത്. പൊള്ളുന്ന ചൂടോ, മണിക്കൂറുകൾ നീണ്ട പ്രയ്തനമോ ഒരു ബുദ്ധിമുട്ടല്ലെന്നു പറയുന്ന ഇദ്ദേഹം മുന്പും വിവിധ ഇടങ്ങളിൽ പുലിവേഷം അണിഞ്ഞിട്ടുണ്ട്.
ഇന്നലെ പുലർച്ചെ 6.45നുതന്നെ ഉണ്ണിക്കണ്ണൻ പുലിക്കളിസംഘത്തിനൊപ്പം കൂടി.
വിജയ്യോടുള്ള ആരാധനമൂലം തന്റെ പുലിവേഷത്തിൽ വിജയ്യുടെ പടം കാണുമെന്ന് കരുതിയിരുന്നുവെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ പുലിക്കളി ഒരു മത്സരമാണെന്നും അതുകൊണ്ടുതന്നെ അതിൽ നമ്മുടെ ഇഷ്ടങ്ങളല്ല ചേർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കൂലിപ്പണിയാണ് ഉപജീവനമാർഗമെങ്കിലും ഒട്ടേറെ സിനിമകളിൽ മുഖംകാണി ച്ചിട്ടുമുണ്ട്.