തങ്കയെ കണ്ട് ഓണക്കോടി സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
1454263
Thursday, September 19, 2024 1:42 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ അമ്മ തങ്കയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓണപ്പുടവ സമ്മാനിച്ചു.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സുരേഷ് ഗോപി ബിജെപി നേതാക്കള്‍ക്കൊപ്പം ശശിയുടെ വീട്ടിലെത്തിയത്. വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി തങ്കയ്ക്ക് ഓണക്കോടി നല്കി. മാസങ്ങള്‍ക്കുമുന്‍പ് ശശിയുടെ ചികിത്സയ്ക്ക് കടംവാങ്ങിയ മൂന്നരലക്ഷം രൂപ സുരേഷ് ഗോപി വീട്ടിയിരുന്നു. തങ്കയ്ക്കുള്ള ചികിത്സാസഹായവും സുരേഷ് ഗോപി നല്‍കിയിരുന്നു.
ശശിയുടെ സഹോദരി മിനിയും ഭര്‍ത്താവും മറ്റു കുടുംബാംഗങ്ങളും അയല്‍വാസികളും ഒത്തുകൂടിയിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന കൗണ്‍സില്‍ അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലം സെക്രട്ടറി ജോജന്‍ കൊല്ലാട്ടില്‍, മണ്ഡലം ട്രഷറര്‍ രമേഷ് അയ്യര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.