വെണ്ടോർ: സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് അൽത്താര സംഘത്തിന്റെ നേതൃത്വത്തിൽ വെണ്ടോർ പള്ളിയുടെ സാന്‍ഡ് ആര്‍ട്ട് തയാറാക്കി.
പള്ളി വികാരി റവ. ഫാ. ജോസ് പുന്നോലിപറമ്പിൽ, സഹവികാരി റവ. ഫാ. ബെൻവിൻ തട്ടിൽ, ബ്രദർ ജിനോ തേങ്ങോളിപ്പറമ്പിൽ, അൾത്താര സംഘം പ്രസിഡന്റ് അലൻ ജോഷി എന്നിവർ നേതൃത്വം നൽകി. ജാക്ക് ജെ. മഞ്ഞളി, ഷാരോൺ സിജോ, ബിൽജോ ജെ. മഞ്ഞളി, സോൺ സെബി, സാവിയോ സിജോ എന്നിവർപങ്കാളികളായി. 19 മണിക്കൂർകൊണ്ടാണ് സാന്‍ഡ് ആര്‍ട്ട് പൂര്‍ത്തീകരിച്ചത്.