രജതജൂബിലിയാഘോഷിച്ചു
1454514
Friday, September 20, 2024 1:55 AM IST
എരുമപ്പെട്ടി: കുണ്ടന്നൂർ ഡിവൈൻ ലവ് കോൺവന്റിന്റെ രജതജൂബിലി ആഘോഷം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. കോൺവന്റിൽനിന്നും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഇടവക ജനങ്ങൾ പ്രദക്ഷിണമായി ബിഷപ്പിനെ ദേവാലയത്തി ലേക്ക് ആനയിച്ചു. തുടർന്ന് ദീപം തെളിയിച്ച് കൃതജ്ഞതാബലിയോടെ രജത ജൂബിലി ആഘോ ഷങ്ങൾ ആരംഭിച്ചു. ഇടവക വികാരി ഫാ. സെബി കവലക്കാട്ട് അധ്യക്ഷനായി.
ഡിവിനോ അമ്മോരെ കോൺഗ്രിഗേഷന്റെ മദർ ജനറൽ മദർ ലൂയിസ കർമിനാത്തി, വൈദികർ, സി സ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.