ക്ഷേത്രദർശനത്തിനെത്തിയ 14കാരൻ മരിച്ച നിലയിൽ
1454461
Thursday, September 19, 2024 10:51 PM IST
ഗുരുവായൂർ: അച്ഛനും ബന്ധുക്കൾക്കും ഒപ്പം ക്ഷേത്രദർശനത്തിന് എത്തിയ 14 കാരനെ താമസ സ്ഥലത്തെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം വടക്കേ മയിലക്കാട് കണ്ണനല്ലൂർ തഴുതല വരുക്കാളുവിള പത്മനാഭൻപിള്ളയുടെ മകൻ അനന്തവിഷ്ണുവാണ് മരിച്ചത്. പത്മനാഭൻ പിള്ളക്കും ബന്ധുക്കൾക്കും ഒപ്പം ബുധനാഴ്ച രാത്രിയാണ് ഗുരുവായൂരിൽ എത്തിയത്. ഇവർ കിഴക്കേനടയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ എല്ലാവരും എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനിടെയാണ് താമസസ്ഥലത്തെ പകുതി മാത്രം ആൾമറയുള്ള കിണറ്റിൽ അനന്തവിഷ്ണു വീണുകിടക്കുന്നത് കണ്ടത്. ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.