പുതുക്കാട് ഫൊറോന ഇടവകയിലെ മദ്യവിമുക്ത കുടുംബസംഗമം
1454513
Friday, September 20, 2024 1:55 AM IST
പുതുക്കാട്: ഫൊറോന പള്ളി ഇടവകയിൽ മദ്യവിമുക്തമായി പ്രഖ്യാപിച്ച 311 കുടുംബങ്ങളുടെ സംഗമം പള്ളി സിയോണ്‍ ഹാളിൽ നടത്തി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. പോ ൾ തേയ്ക്കാനത്ത്, പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ, ആളൂർ നവചൈതന്യ ഡയറക്ടർ ഫാ. ജോണ്‍ പോൾ ഇയ്യനം, ബ്രദർ ബേബി ആലുവ, കൈക്കാരൻ റപ്പായി കാളൻ, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, ബാബു പണ്ടാരി, മനോജ് പൊന്തേക്കൻ എന്നിവർ പ്രസംഗിച്ചു.
മദ്യവിമുക്തകുടുംബങ്ങളിൽനിന്ന് 85 വയസ് കഴിഞ്ഞ മുതിർന്നവരെയും പ്ലസ് ടുവിനും എസ്എസ്എൽസിക്കും ഫുൾ എ പ്ലസ് കിട്ടിയ വിദ്യാർഥികളെയും ബിഷപ് ആദരിച്ചു.