45 വർഷങ്ങൾക്കുശേഷം അവർ ഒത്തുകൂടി, ഗതകാല സ്മരണകളുമായി
1454519
Friday, September 20, 2024 1:55 AM IST
കാടുകുറ്റി: നീണ്ട 45 വർഷങ്ങൾക്കുശേഷം വാളൂർ നായർ സമാജം ഹെെസ്കൂളിലെ 1978-79 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി.
ഗതകാല സ്മരണകൾ അയവിറക്കാനും പുതുവിശേഷങ്ങൾ പങ്കുവയ്ക്കാനും. കുടുംബസംഗമമായ ഒത്തുചേരൽ സ്കൂള്‍ പ്രധാനാധ്യാപകൻ ദീപു മംഗലത്ത് ഉദ്ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഇ.എസ്. സദാനന്ദൻ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി വിജ്ഞാനം, കൃഷിപാഠശാല തുടങ്ങിയ മേഖലകളിൽ മാതൃകാപ്രവർത്തനം കാഴ്ചവച്ച ദീപു മംഗലത്തിന് കൂട്ടായ്മ ഉപഹാരംനൽകി.
സെക്രട്ടറി എം.കെ. ശിവദാസൻ, ചീഫ് കോ-ഓർഡിനേറ്റർ ബഷീർ ഖാദിർ, എം.വി. ബിന്ദു, ടി.എ. സെലീന, സി.കെ. മോഹനൻ, കെ.എ. ജമീല, പി.എം. നസീർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.