ഇരിങ്ങാലക്കുട: ദുരിതബാധിതര്‍ക്ക് തണലൊരുക്കാന്‍ ഇരിങ്ങാലക്കുടയുടെ ഹൃദയത്തില്‍ എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ജനകീയ തട്ടുകട വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് റഫീഖ് യൂസഫിന്റെ ഗസല്‍സന്ധ്യ അരങ്ങേറി.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണുശങ്കര്‍ അധ്യക്ഷതവഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, കെ. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.