അവിട്ടത്തൂർ ഹോളിഫാമിലി പള്ളിയിൽ പ്രതിഷ്ഠാതിരുനാളിനു കൊടിയേറി
1454518
Friday, September 20, 2024 1:55 AM IST
അവിട്ടത്തൂർ: അവിട്ടത്തൂർ ഹോളിഫാമിലി പള്ളിയിലെ പ്രതിഷ് ഠാതിരുനാളിനു വികാരി ഫാ. ഡേവിസ് അന്പൂക്കൻ കൊടിയേറ്റി. ഇതോടനുബന്ധിച്ച് ലദീഞ്ഞ്, നൊവേന, വിശുദ്ധകുർബാന എന്നിവയുണ്ടായി രുന്നു.
നാളെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, വിശുദ്ധകുർബാന തുടർന്ന് രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. വൈകീട്ട് 5.30 ന് ഒാങ്ങിച്ചിറ കപ്പേളയിലും ആറിന് അവിട്ടത്തൂർ സെന്റർ കപ്പേളയിലും നൊവേന.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് ദിവ്യബലി. രാവിലെ 9.30നുള്ള ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ഫെബിൻ കൊടിയൻ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. ശേഷം നേർച്ചയൂട്ട് വെഞ്ചരിപ്പ്.