ചാലക്കുടി: ഓണത്തോടനുബന്ധിച്ചു നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ രജിസ്ട്രേഷൻ ഫീസായി ലഭിച്ച തുക വയനാടിലെ ദുരിതബാധിതർക്കു നല്കി കുട്ടികൾ.
വിആർ പുരത്തെ ന്യൂ ലോഞ്ചേഴ്സ് ഫുട്ബോൾ ക്ലബിലെ കുട്ടികൾ സംഘടിപ്പിച്ച ടൂർണമെന്റിൽ രജിസ്ട്രേഷൻ ഫീസായി ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തുക നഗരസഭ ചെയർമാൻ എബി ജോർജിനെ ഡാനിയൽ ജെയ്സൻ, ആദ്യനാഥ്, അസ്ലം ബഷീർ, അമർനാഥ് സുധാകരൻ, എൽവിൻ ജോജു എന്നിവർ ചേർന്ന് ഏല്പിച്ചു.