ആമ്പല്ലൂരിലെ അടിപ്പാത നിര്‍മാണം 26 ന് ആരംഭിക്കും
1454512
Friday, September 20, 2024 1:55 AM IST
പുതുക്കാട്: ദേശീയപാതയില്‍ ആമ്പല്ലൂര്‍ ജംഗ്ഷനിലെ നിര്‍ദിഷ്ട വെഹിക്കുലാര്‍ അണ്ടര്‍ പാസേജിന്റെ പ്രധാന ഭാഗം 26നു പണി ആരംഭിക്കും. നിര്‍മാണം പുരോഗമിക്കുന്ന സര്‍വീസ് റോഡുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും.
ദേശീയപാത 544ല്‍ ആമ്പല്ലുര് ജംഗ്ഷനിലെ അടിപ്പാതനിര്മാണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികള്‍, വ്യാപാരികള്‍, നാട്ടുകാര്‍ എന്നിവ രുടെ യോഗത്തിലാണ് തീരുമാനം.
10 മാസത്തിനുളളില്‍ അണ്ടര്‍പാസേജ് പൂര്‍ത്തിയാവുമെന്നാണു പ്രതീക്ഷ. നിര്‍മാണക്കാലയളവില്‍ ആമ്പല്ലൂരിലെ ഗതാഗതനിയന്ത്രണം വലിയ വെല്ലുവിളിയാകുമെ ന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടേയും ആശങ്ക. സര്‍വീസ് റോഡില്‍ വണ്‍ വേ ഏര്‍പ്പെടുത്തി ജംഗ്ഷനിലുണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനാവുമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. ഇതിനായി പോലീസിന്റെ സേവനം ഉറപ്പാക്കും.
ജനപ്രതിനിധികള്‍, പോലീസ്, വാഹന ഉടമകള്‍, തൊഴിലാളികള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഗതാഗത ക്രമീകരണങ്ങള്‍ നിര്‍ദേശം തേടും. പുതുക്കാട് പോലീസ് എസ്എച്ച്ഒ നേതൃത്വം വഹിക്കും.
അപകടങ്ങള്‍ പതിവായിരുന്ന ആമ്പല്ലൂര്‍ സിഗ്നനല്‍ ജംഗ്ഷന് ദേശീയപാത അഥോറിറ്റി ബ്ലാക്ക് സ്പോട്ട് ആയി പ്രഖ്യാപിച്ചിരുന്നു. ഇവിടെ 20 മീറ്റര്‍ വീതിയിലും അഞ്ചര മീറ്റര്‍ ഉയരത്തിലുമായാണ് വെഹിക്കുലര്‍ അണ്ടര്‍ പാസേജ് നിര്‍മിക്കുന്നത്.
മൂന്ന് കള്‍വര്‍ട്ടുകളും ഡ്രൈനേജ് സംവിധാനങ്ങളുമുള്‍പ്പടെ 1.3 കിലോ മീറ്റര്‍ നീളമുണ്ടാകുമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ. രാജേശ്വരി, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ടി.എസ്. ബൈജു, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം അല്‍ജോ പുളിക്കന്‍, വ്യാപാരിസംഘടന പ്രതിനിധികള്‍, ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ ടി.എ. അന്സില്ഹസന്, മാനേജര്‍ ബി. ബിജുകുമാര്‍, ടോള്‍ കരാര്‍ കമ്പനി പ്രതിനിധി മണിമാരന്‍, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാ ഹു, പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും യോഗത്തില്‍ പങ്കെടുത്തു.