രാഹുൽ ഗാന്ധിയുടെ നാവു മുറിക്കാനുള്ള ആഹ്വാനത്തിനെതിരെ പ്രതിഷേധം
1454521
Friday, September 20, 2024 1:55 AM IST
തൃശൂർ: രാഹുൽ ഗാന്ധിയുടെ ജനപ്രീതിയെ ഭയന്നാണു സംഘപരിവാർ എംഎൽഎ അദ്ദേഹത്തിന്റെ നാവു മുറിക്കാൻ ആഹ്വാനംചെയ്തതെന്നു ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി.
ആഹ്വാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടൗണിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഇത്തരം ആഹ്വാനങ്ങൾക്കു പിന്നിലുള്ളതെന്നും എംപി പറഞ്ഞു.
നേതാക്കളായ ടി.എൻ. പ്രതാപൻ, എ.എ. ഷുക്കൂർ, എം.വി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, സുനിൽ അന്തിക്കാട്, അഡ്വ. ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയൽ, എ. പ്രസാദ്, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, എൻ.കെ. സുധീർ എന്നിവർ നേതൃത്വം നൽകി.